ലക്‌നൗ: ഖുശിനഗറില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ആഘോഷിച്ച യുവാവിനെയാണ് ആൾ കൂട്ടം കൊലപ്പെടുത്തിയത്.
വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയാണ് യോഗി വിജയിച്ചതെന്നും ജനവികാരമല്ല വിജയമെന്നും ആരോപിച്ചാണ്
ബാബര്‍ അലിയെന്ന 25കാരനെ കൊല്ലപ്പെടുത്തിയതെന്നാണ് ആരോപിക്കുന്നത് .
കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണെന്നും, കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറയുന്നു .
തിരഞ്ഞെടുപ്പിന് മുന്‍പ് ബാബര്‍ ബിജെപിക്ക് വേണ്ടി ക്യാമ്ബെയ്‌നുകളില്‍ പങ്കെടുക്കുകയും, ബിജെപിയുടെ ജയം വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. ബിജെപിയെ പിന്തുണയ്‌ക്കുന്നതിന്റെ പേരില്‍ ബാബറിന് നേരത്തേയും അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി നാട്ടില്‍ മധുരം വിതരണം ചെയ്ത സമയത്താണ് അയല്‍വാസികള്‍ ബാബറിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ 20ാം തിയതിയാണ് ബാബറിന് മര്‍ദ്ദനമേല്‍ക്കുന്നത്. ഉടനെ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ ചികിത്സ തുടരുന്നതിനിടെ ഇന്നലെ മരണം സംഭവിച്ചു.