കാരുണ്യത്തിന്റെ കാൽ നൂറ്റാണ്ട്.... ഇരുപത്തി നാലാം വാർഷികത്തിന്റെ നിറവിൽ താജുൽ ഹുദ....

✒️ഏരത്തിൽ അബ്ദുള്ള കുഞ്ഞി എരിയപ്പാടി.. കാസർകോട് : 1997 ഏപ്രിൽ 14 നു മർഹൂം മള്ളിയിൽ അബ്ദുള്ള ഹാജിയാണ് താജുൽഹുദാ സാഹിത്യ സഭ റിലീഫ് കമിറ്റി പ്രഖ്യാപനം നടത്തിയത്.... കെഎം അഹ്‌മദ്‌ പ്രസിഡന്റും എരത്തിൽ അബ്ദുല്ലകുഞ്ഞി സെക്രെട്ടറിയും ka അമീർ ട്രെഷററും ആയി പ്രഥമ കമിറ്റി നിലവിൽ വന്നു..... സാമൂഹ്യ സാസ്കാരിക സേവന മേഖലയിൽ പിച്ചവെച്ചും ഓടിയും കിതച്ചും താജുൽ ഹുദാ ചരിത്രം അടയാളപ്പെടുത്തി...ചികിത്സ. പാർപ്പിടം. വിവാഹം. വിദ്യാഭ്യാസം. താജുൽ ഹുദായുടെ.. .കാരുണ്യ സ്പർശം തേടി ഓരോ ദിവസവും നിരവധി അപേക്ഷകൾ.. എല്ലാറ്റിനും ആശ്വാസത്തിന്റെ കൈത്താങ്ങ്... പ്രാർത്ഥന നിറഞ്ഞ നിരവധി സദസ്സുകൾ.....കവിയരങ്.... വിദ്യാഭ്യാസ പ്രോത്സാഹനം... ഹോളി ഖുർആൻ അവാർഡ്...താജുൽ ഹുദാ കാലം അടയാളപ്പെടുത്തി മുന്നോട്ടു.....സോഷ്യൽ മീഡിയ പ്രചാരണവും കോലാഹലങ്ങളുമില്ലാതെയാണ് ചാരിറ്റി പ്രവർത്തനങ്ങൾ...#covid എല്ലാവരെയും പോലെ താജുൽ ഹുദായെയും ക്ഷീണിപ്പിച്ചു.... എന്നാലും ഇതെഴുതുമ്പോഴും ഇതിന്റെ ഭാരവാഹികൾ ഒരു സഹായ അഭ്യർത്ഥനക്കു പരിഹാരം കാണാൻ ഉത്സാഹിച്ചു കൊണ്ടിരിക്കുന്നു.....പിന്നിട്ട വഴികളിൽ ഊർജം പകർന്ന മഹാ മനീഷികൾ അനവധി.... പ്രവാസത്തിന്റെ മരുഭൂമിയിൽ വിയർപ്പൊഴുക്കുന്നവർ.... കഠിനാധ്വാനികളായ കർഷകർ.... ചെറുകിട വ്യാപാരികൾ..... വഴികാട്ടികളായി മുന്നേ നടന്നവർ...... താജുൽ ഹുദ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു..... തുടർന്നും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു...... നമുക്കു ചുറ്റുമുള്ള സങ്കടങ്ങളെ കാണാതിരിക്കാനാവില്ല.... നിങ്ങൾ കൂടെ ഉണ്ടാവണം തുടർന്നും കണ്ണീരൊപ്പാൻ.... സ്നേഹ പൂർവം....... താജുൽ ഹുദായുടെ 24മത് വാർഷിക ഘോഷം 23'24'25'തിയ്യതികളിൽ ഏരിയപ്പടിയിൽ നടക്കും.... പണ്ഡിതരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്പന്ദിക്കും..... സോഷ്യൽ മീഡിയ ജനിക്കുന്നതിന്നും മുന്പേ.... ഗ്രാമീണ നിഷ്കളങ്കതയിൽ രൂപം കൊണ്ട എരിയപ്പാടി താജുൽ ഹുദാ റിലീഫ് കമ്മിറ്റി എന്ന സങ്കടനയുടെ 24മത് വാർഷികകോശംത്തിന് ഏരിയപ്പാടി താജുൽ ഹുദാ നഗറിൽ ഇന്ന് തുടക്കമാവും... റിലീഫ് പ്രവർത്തനവുമായി ഒരു പ്രാദേശിക സങ്കടന കാൽ നൂറ്റാണ്ട് തികയ്ക്കുന്നത് അപ്പൂർവ്വമാണ്..... ദൈവിക പ്രീതി എന്ന ഒറ്റ ലേബലിൽ നടത്തുന്ന ചാരിറ്റിയായതിനാൽ സോഷ്യൽ മീഡിയ കാലത്തും രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാൻ അവർക്കു ആവുന്നുണ്ട്...... കമ്മിറ്റി മുമ്പകെ വരുന്ന അപേക്ഷകൾ പരിശോധിച്ച് ആവശ്യമെന്നു ബോധ്യപ്പെട്ടാൽ സഹായം എത്തിച്ചു കൊടുക്കലാണ് പതിവ്....... നാട്ടിലെ മണ്മറഞ്ഞു കാരണവന്മാരുടെ സ്മരണയ്ക്കു പ്രാർത്ഥന ദിനം ആചരിച്ചാണ് സ്ഥാപക ദിനം കൊണ്ടാടുന്നത്..... ഈ ഗ്രാമീണ ജനതയുടെ നന്മ മനസ് മാതൃകപരമാണ്....
Previous Post Next Post
Kasaragod Today
Kasaragod Today

Artic