കാസറഗോഡ് : ടൗണിൽമത്സ്യ വില്പനക്കിടെ യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. പുത്തൂരിലെ കല്ലേഗ അക്ഷയ് (24),ഷിറിബാഗിലുമായിപ്പാടി ഹൗസിലെ പുരന്തരഷെട്ടി (29), പട്ള മായിപ്പാടിയിലെ രാഘവേന്ദ്ര പ്രസാദ് എന്ന രഘു (41), ബണ്ട്വാൾ കൊൾ നാട് സ്വദേശി ഗുരുപ്രസന്ന (30), ഷിറിബാഗിലുമായിപ്പാടിയിലെ ശ്രീ ദുർഗാനിവാസിൽ ബാലചന്ദ്രൻ (40) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും വധശ്രമ കേസിൽ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 ഓടെ ബദിയടുക്ക മീത്തലെ ബസാറിലായിരുന്നു സംഭവം. മത്സ്യ വില്പന നടത്തുന്നതിനിടെ ബദിയടുക്ക ഒളമല സ്വദേശി അപർണ്ണ നിലയത്തിൽ അനിൽ കുമാറിനെ (36)യാണ് മഹീന്ദ്രഥാർജീപ്പിലെത്തിയ പ്രതികൾ മുൻ വിരോധം വെച്ച്കഴുത്തിന് പിടിച്ച് കത്തി കൊണ്ടു കുത്താൻ ശ്രമിച്ചത്. കൈകൊണ്ട് തടയുന്നതിനിടെ അനിൽകുമാറിൻ്റെ കൈ ക്ക് കുത്തേറ്റു.സംഭവം കണ്ട് തടയാൻ ചെന്ന അനിൽകുമാറിൻ്റെ അമ്മ ബേബി (62) യെയും സംഘം മർദ്ദിച്ചു. അക്രമം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പോലീസിൽ വിവരമറിച്ചത്.രണ്ട് ദിവസം മുമ്പ് നടന്ന അനിൽകുമാറിൻ്റെ സഹോദരൻ രൂപേഷിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാക്തർക്കങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. ഈ പ്രശ്നത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് അനിൽകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അറസ്റ്റിലായ പ്രതികളെ കാസറഗോഡ് കോടതി
റിമാൻ്റ് ചെയ്തു.
യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പേരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു
mynews
0