കാസർകോട് : ളുഹാ നിസ്ക്കാരത്തിനിടയിൽ ഹൃദയാഘാതം മൂലം മുഹമ്മദ് അലി പാലോത്ത് (60) മരണപ്പെട്ടു. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദീർഘകാലം ബഹ്‌റൈൻ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാലോത്ത് മഹൽ ജനറൽ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് സക്കാത്ത് സെൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ അബ്ദുൽ ഖാദർ അഞ്ചങ്ങാടി യുടെയും ഖദീജയുടേയും മകൻ ആണ്. ഭാര്യ : ഫൗസിയ കപ്പണടുക്കം.
മക്കൾ : ഫാത്തിമത്ത് മു ശ് രി ഫ, ആസിഫ് (ദുബൈ), മഹ്ഷൂമ.
മരുമക്കൾ : നാസർ മൗവ്വൽ, മാസിൻ ചെമ്മനാട് (ദുബൈ), അശ്ഫിൻ ചെർക്കള. സഹോദരങ്ങൾ : ഫാറൂഖ് മണൽ (സലാല), സമീർ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്മാൻ പാലോത്ത് (സ്കൈപ്പ് ബാഗ്, കണ്ണൂർ), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിശ, സാറാബി, അവ്വാബി.
നിസ്ക്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു
mynews
0