കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടി സി ബസിലെ വനിതാ കണ്ടക്‌ടറെ അശ്ലീലഭാഷയില്‍ ചീത്ത വിളിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും എതിരെ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് കണ്ടക്‌ടര്‍ പറശ്ശിനിക്കടവ് കോടല്ലൂരിലെ കെ ഗീത (46)യുടെ പരാതിയില്‍ കാസര്‍കോട് -കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്കെതിരെയാണ് കേസ്.കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി ബസിനു കുറുകെ സ്വകാര്യ ബസിട്ട് തടഞ്ഞ് ജീവനക്കാര്‍ യാത്രക്കാരുടെ മുന്നില്‍ വച്ച് പരസ്യമായി അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് പരാതി
കെ എസ് ആര്‍ ടി സി ബസിലെ വനിതാ കണ്ടക്‌ടറെ അശ്ലീലഭാഷയില്‍ ചീത്ത വിളിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും എതിരെ പൊലീസ് കേസെടുത്തു
mynews
0