20കുപ്പി ഗോവൻ മദ്യവുമായി യുവാവിനെ ബദിയടുക്ക എക്സൈസ് പിടികൂടി

 ബദിയടുക്ക: 20 കുപ്പി ഗോവന്‍ മദ്യവുമായി പിടികിട്ടാപ്പുള്ളി പിടിയിൽ. വേങ്ങത്തടുക്ക സ്വദേശി ശ്രീധരനെയാണ് (42) എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മുള്ളേരിയ ഗാഡിഗുഡ്ഡെയില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്​. നേരത്തെ അബ്കാരി കേസില്‍ പ്രതിയായ ശ്രീധരനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രിവന്റിവ് ഓഫിസര്‍ കെ. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബാബു, ജനാര്‍ദനന്‍, രമേശന്‍, വിനോദ്, രാധാകൃഷ്ണന്‍ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.


Previous Post Next Post
Kasaragod Today
Kasaragod Today