പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്; എസ്.ഡി.പി.ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന്,വെട്ട് കൈകൊണ്ട് തടഞ്ഞെന്ന് എഫ്.ഐ.ആര്‍

 ആലപ്പുഴ: കഴിഞ്ഞ ദിവസം മാരകായുധവുമായി പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്.


ഇവ​ര്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്ബറുമായ നവാസ് നൈനയെ വധിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നാണ് ​പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ നവാസിനെ വാള്‍ ഉപയോഗിച്ച്‌ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു.എസ്.ഡി.പി.ഐ നേതാവിന്റെ കൂടെ ഉണ്ടായിരുന്ന ആൾ കായികമായി നേരിട്ട് കൊലപാതകശ്രമം തടഞ്ഞെന്ന് റിപ്പോർട്ടിൽ വ്യെക്തമാക്കുന്നു

സുമേഷ്, ശ്രീനാഥ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.


സംശയാസ്പദമായി രണ്ട്പേരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരില്‍ നിന്നും രണ്ട് വാളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു Previous Post Next Post
Kasaragod Today
Kasaragod Today