കാസര്‍കോട്: പൊയിനാച്ചിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 72കാരിക്ക് പരിക്കേറ്റു.
അടുക്കത്ത്ബയല്‍ സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീംബോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ വലിച്ചെറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് മേല്‍പ്പറമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയെ പിടികൂടുന്നതിനോ, തുരത്തുന്നതിനോ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊയിനാച്ചിയിൽ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്,മേൽപറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു
mynews
0