നിജിലിനെ രേഷ്മ രണ്ടുമാസം വിളിച്ചത് 400 തവണ, പല കോളുകളും മുക്കാൽ മണിക്കൂറിലധികം നീണ്ടു,താമസിപ്പിച്ചത് ഭർത്താവ് അറിയാതെ

 തലശ്ശേരി : സി പി എം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുന്നോലിലെ ഓട്ടോ ഡ്രൈവർ നിജിൽദാസിനെ അണ്ടലൂരിലെ രേഷ്മ രണ്ടുമാസക്കാലം വിളിച്ചത് 350-400തവണകൾ. ചില കോളുകൾ മുക്കാൽ മണിക്കൂറോളം നീണ്ടതായി കേസന്വേഷണ സംഘം കണ്ടെത്തി. നിജിൽദാസിന് ഒളിവിൽ കഴിയാൻ പിണറായി പാണ്ട്യാല മുക്കിലെ സ്വന്തം വീട്ടിൽ സൗകര്യമൊരുക്കികൊടുത്തത് ഇവർ തമ്മിലുള്ള സൗഹൃദ ബന്ധം കൊണ്ടാണെന്നും വ്യക്തമായിട്ടുണ്ട്. ഈ വീട് കൊലക്കേസ് പ്രതിക്ക് താമസിക്കാൻ നൽകിയ കാര്യം രേഷ്മ ഭർത്താവിനെ അറിയിച്ചില്ലെന്ന വിവരവും പോലീസ് കണ്ടെത്തി.


പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെ: പിണറായി പാണ്ട്യാല മുക്കിനടുത്ത് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ചെങ്കിലും, ഭർത്താവ് പ്രശാന്ത് ഗൾഫിലായതിനാൽ രേഷ്മയും മക്കളും അണ്ടലൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. പുന്നോലിലെ അമൃത വിദ്യാലയത്തിൽ അദ്ധ്യാപികയാണ് രേഷ്മ. വീട്ടിൽ നിന്ന് ബസ്സിൽ മാക്കൂട്ടത്ത് ഇറങ്ങുന്ന ഇവർ സ്കൂളിലേക്ക് നിത്യവും നിജിൽ ദാസിന്റെ ഓട്ടോയിലാണ് പോകാറുള്ളത്. വേറെ ഓട്ടം കിട്ടിയാലും, നിജിൽദാസ് ടീച്ചർക്കായി സ്റ്റോപ്പിൽ കാത്തിരിക്കും.


നിജിൽ ദാസിന്റെ ഭാര്യ വിപിന തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്.അവർക്ക് ഒരു പോലീസുദ്യോഗസ്ഥനുമായുള്ള അടുപ്പം കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കി. ഇത് ഇവർ തമ്മിൽ വലിയ സംഘർഷവുമുണ്ടാക്കി. രേഷ്മ സ്കൂളിൽ കൗൺസലിംഗ് നടത്തുന്ന അധ്യാപിക കൂടിയാണ്. നിജിൽദാസും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രേഷ്മ ഇടപെട്ടിരുന്നു. ഇത് രേഷ്മയും നിജിൽദാസും തമ്മിൽ അടുക്കാൻ വഴിയൊരുക്കുകയും ചെയ്തു. രേഷ്മയും നഴ്സ് വിപിനയും ആദ്യം നല്ല അടുപ്പത്തിലായിരുന്നു. പിന്നീട് തന്റെ ഭർത്താവുമായുള്ള വഴിവിട്ട ബന്ധം മനസ്സിലാക്കിയ വിപിന രേ ഷ്മയുമായി ഉടക്കി.


രണ്ടു വർഷത്തോളമായി നിജിൽ ദാസും രേഷ്മയും തമ്മിൽ അടുത്ത ബന്ധത്തിലാണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടയിലാണ് നിജിൽദാസ് ഹരിദാസൻ കൊലക്കേസിൽ പ്രതിയാകുന്നത്. പല സ്ഥലങ്ങളിലും ഒളിച്ചു താമസിച്ച നിജിൽദാസ്, കൂടുതൽ സുരക്ഷിതമെന്ന് കരുതിയാണ് രേഷ്യുടെ പാണ്ട്യാല വീട്ടിലെത്തിയത്. ഉയരത്തിലുള്ള ചുറ്റുമതിലുള്ളതും, ആൾതാമസമില്ലാത്തതുമായ വീട്ടിൽ പുറത്തുള്ളവർ ആരും പോകാറില്ല. അപൂർവമായി ഈ വീട് വാടകക്ക് നൽകും. പിണറായി പെരുമയുടെ ഭാഗമായി കലാകാരന്മാർക്ക് താമസിക്കാൻ അടുത്തിടെ ഈ വീട് വാടകക്ക് നൽകിയിരുന്നു.


വീടിന്റെ താക്കോൽ രേഷ്മ ഗേറ്റിന്റെ പ്രത്യേക ഭാഗത്ത്‌ ഒളിപ്പിച്ചു വെക്കുകയും ആ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് നിജിൽ ദാസ്സിന് അയച്ചു കൊടുക്കുകയുമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ സന്ധ്യക്ക്‌ രേഷ്മ സ്കൂട്ടിയിൽ ഈ വീട്ടിൽ വരാറുണ്ടെന്നും, അയൽ വീട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട് കുറച്ച് നാളത്തേയ്ക്ക് ഒരു അധ്യാപക ദമ്പതികൾക്ക് വാടകക്ക് നൽകിയെന്നും രേഷ്മ അയൽ വീട്ടുകാരോട് പറഞ്ഞിരുന്നു. സിപിഎം അനുഭാവമുള്ളവരാണ് രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ കുടുംബമെ ങ്കിലും ശബരിമല പ്രശ്നത്തോടെ ആർ. എസ്. എസ്. നിലപാട് സ്വീകരിച്ചതായി നാട്ടുകാർ പറയുന്നു. നാട്ടിൽ നാമജപ ഘോഷയാത്രക്ക് പ്രശാന്ത് നേതൃത്വം നൽകുകയും ചെയ്തു.


അണ്ടലൂർ കാവിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലും ആർ. എസ്. എസ്സുകാരുമായി പ്രശാന്ത് ചേർന്നു നിന്നു. രേഷ്മയുടെ കുടുംബം കോൺഗ്രസും ആർ. എസ്. എസ്സുമായി അടുപ്പം പുലർത്തുന്നവരുമാണ്. പ്രശ്നം വന്നപ്പോൾ, വക്കീലിന്റെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ സി പി എം കാരാണെന്ന് അവകാശപ്പെട്ടത്. രേഷ്മയുമായുള്ള ബന്ധമാണ്, രാഷ്ട്രീയത്തിലപ്പുറം ഈ വീട്ടിൽ ഒളിവിൽ കഴിയാൻ നിജിൽദാസിന് പ്രേരിപ്പിച്ചത്. മകളുടെ പേരിൽ എടുത്ത സിം കാർഡ് രേഷ്മ നിജിൽ ദാസിന് നൽകിയിരുന്നു. പോലീസിന്റെ കണ്ണ് വെട്ടി ക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.


ഈ സിം കാർഡ് ഉപയോഗിച്ചാണ് ഒളിവിൽ കഴിയുന്ന സമയത്ത് നിജിൽദാസ് ഭാര്യയെയും രേഷ്മയെയും വിളിച്ചിരുന്നത്. നിജിൽ ദാസ്സിന്റെ ഭാര്യയ്ക്ക്‌ വരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് പിണറായിലെത്തിയത്. അധ്യാപികയെന്ന നിലയിൽ നല്ല അഭിപ്രായമാണ് രേഷ്മയെക്കുറിച്ച് കുട്ടികൾക്കും സഹ പ്രവർത്തകർക്കും. കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ അവസരം നൽകുക ഗുരുതരമായ കുറ്റമാണ്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൃത്യമായ ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. രേഷ്മയെ അമൃത സ്കൂളിൽ നിന്നും പുറത്താക്കുന്നതിന് മുൻപേ രേഷ്മ രാജിക്കത്ത് നൽകിയത് നിയമോപദേശത്തെ തു


ടർന്നാണ്.

Previous Post Next Post
Kasaragod Today
Kasaragod Today