അബുദാബി: യുഎഇയിൽ കൊക്കെയ്ൻ കൈവശം വെച്ച ഇസ്രായേൽ വനിതയ്ക്ക് വധശിക്ഷ വിധിച്ചു. ഫിദ കെവാൻ എന്ന 43 കാരിയാണ് 500 ഗ്രാം കൊക്കെയ്ൻ കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലാണ് ഇവർ അബുദാബിയിലെത്തിയത്. അബുദാബിയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇവരുടെ അപ്പാർട്മെന്റിൽ പൊലീസ് തിരച്ചിൽ നടത്തുകയും ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തിരുന്നു.അതേസമയം പിടിക്കപ്പെട്ട ലഹരി വസ്തുക്കൾ തന്റേതല്ലെന്നാണ് ഫിദ പറയുന്നത്. വിധിക്കെതിരെ അപ്പീൽ നൽകാനാെരുങ്ങുകയാണ് ഫിദയുടെ വക്കീൽ. ഫിദയ്ക്ക് ജയിലിൽ മർദനമുൾപ്പെടെയുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നെന്നും നിലവിൽ ജയിലിൽ ഇവർ സത്യാഗ്രഹത്തിലിരിക്കുകയാണെന്നും ഫിദയുടെ കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.2020 ൽ ഇസ്രായേൽ-യുഎഇ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ യുഎഇ-ഇസ്രായേൽ ടൂറിസം രംഗം ശക്തിപ്പെട്ടിരുന്നു. ഒപ്പം ഇസ്രായേലിൽ നിന്നും യുഎഇയിലേക്ക് മയക്കു മരുന്ന് കടത്തിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം ദുബായിൽ 136 മില്യൺ ഡോളർ വില മതിപ്പുള്ള കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഇസ്രായേലി പൗരൻ അറസ്റ്റിലായിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ച ഇസ്രായേലി വനിതയ്ക്ക് യുഎഇ കൊടതി വധശിക്ഷ വിധിച്ചു
mynews
0