കാസർകോട്: ബംഗളൂരുവിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട കാർ കവർന്ന കേസിൽ രണ്ട് പേരെ സീതാംഗോളിയിൽ വെച്ച് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കൂർഗ് സോമാർപേട്ട സ്വദേശിക ളായ എം.എ. അബ്ദുസ്സമദ് (25), എം.എ. ആഷിഖ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ബംഗളൂരു പൊലീസിന് കൈമാറി. കാസർകോട് സി.ഐ പി അജിത് കുമാർ, - പ്രൊബോഷൻ എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നി വരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
തിരുവനന്തപുരം കരമന സ്വദേശിയും ബംഗളൂരുവിൽ വ്യവസായിയുമായ കാസിഫ് മാഹിൻഖാന്റെ ഹുണ്ടായ് കാറാണ് കവർന്ന ത്. ഈ മാസം 3ന് ബംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹുസൂർ സർവ്വീസ് റോഡിലുള്ള പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടതായിരുന്നു. ആറിന് തിരിച്ചെത്തിയപ്പോഴാണ് കാർ കവർന്നതായി
അറസ്റ്റിലായ അബ്ദുസമദ്, ആഷിഖ്
അറിയുന്നത്. തുടർന്ന് ബംഗളൂരു പൊലീ സിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ കാർ കാസർകോട്ടെ ടയർ ഫൈസൽ എന്നയാൾക്ക് കൈമാറിയ തായി കണ്ടെത്തി.
ഇതേ തുടർന്ന് ബംഗളൂരു പൊലീസ് കാസർകോട് പൊലീസിന്റെ സഹായം തേടു കയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷ ണത്തിലാണ് പ്രതികളെ സീതാംഗോളിയിൽ വെച്ച് പിടികൂടുന്നത്.
കർണാടകയിൽ നിന്ന് കവർന്ന കാറുമായി രണ്ട് പേർ കാസർകോട്ട് പിടിയിൽ
mynews
0