കളനാട് രണ്ട് വീടുകളിൽ മോഷണം, സ്വർണവും പണവും കവർന്നു

കളനാട്‌ സഹോദരങ്ങളുടെ വീടുകളിൽ മോഷണം. ഒമ്പതുപവൻ സ്വർണാഭരണവും 74, 000 രൂപയും മോഷ്ടിച്ചു. കളനാട്‌ അയ്യങ്കോലിലെ സാജി, സഹോദരി ബൽക്കീസ്‌ എന്നിവരുടെ വീടുകളിലാണ്‌ ശനി രാത്രി മോഷണം. സാജിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സഹോദരൻ ഹബീബ്‌ റഹ്‌മാന്റെ ഒമ്പതുപവൻ സ്വർണവും 37,000 രൂപയുമാണ്‌ മോഷ്ടിച്ചത്‌. ബൽക്കീസയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 37,000 രൂപയാണ്‌ മോഷണം പോയത്‌. പുതിയതായി നിർമിച്ച ഹബീബ്‌ റഹ്‌മാന്റെ വീട്ടിലേക്ക്‌ ഇരുവീട്ടിലുള്ളവർ ശനി രാത്രി പോയതായിരുന്നു. ഞായർ രാവിലെ ഏഴരയോടെ തിരിച്ചത്തെിയപ്പോഴാണ്‌ മോഷണം അറിയുന്നത്‌. ഇരുവീടുകളുടെ വാതിലിന്റെ പൂട്ടുകൾ തകർത്ത നിലയിലാണ്‌. വീട്ടിലെ മുറികളിലെ അലമാരകൾ എല്ലാം കുത്തിത്തുറന്ന നിലയിലാണ്‌. വസ്‌ത്രങ്ങൾ താഴെ വലിച്ചെറിഞ്ഞിട്ടുണ്ട്‌. ബൽക്കീസയുടെ കൊപ്ര വിറ്റ പണമാണ്‌ മോഷണം പോയത്‌. മേൽപറമ്പ്‌ എസ്‌ഐ സി വി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം വീടുകളിൽ പരിശോധന നടത്തി. പൊലീസ്‌ നായയും വിരലടയാള വിദഗ്‌ധരുമെത്തി.
Previous Post Next Post
Kasaragod Today
Kasaragod Today

Artic