സഹോദരന്റെ ഭാര്യയുടെയും മക്കളുടെയും സ്വർണം മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആദൂർ പോലീസ് അറസ്റ്റ്‌ചെയ്തു

 അഡൂർ : സഹോദരന്റെ ഭാര്യയുടെയും മക്കളുടെയും സ്വർണം മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആദൂർ പോലീസ് അറസ്റ്റ്‌ചെയ്തു. അഡൂർ പുതിയകണ്ടത്തെ വസന്തനാണ് (42) പിടിയിലായത്. ഏപ്രിൽ 27-നാണ് വസന്തന്റെ സഹോദരൻ രവീന്ദ്രന്റെ ഭാര്യയുടെയും മക്കളുടെയും മൂന്നരപ്പവൻ സ്വർണം മോഷണം പോയത്. രണ്ട് കമ്മലും ഒരു മോതിരവും മാലയുമാണ് മോഷ്ടിച്ചത്.


സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ മോഷണത്തിനു പിന്നിൽ വസന്തനാണെന്ന് മനസ്സിലായി. കർണാടകയിലും മറ്റും ഒളിവിലായിരുന്ന വസന്തൻ നാട്ടിലെത്തിയതോടെ ആദൂർ എസ്.ഐ. ഇ. രത്നാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വസന്തനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത ആഭരണങ്ങളിൽ രണ്ട് കമ്മലുകളും ഒരു മോതിരവും അഡൂരിൽനിന്ന് പോലീസ് കണ്ടെടുത്തു. ഈ ആഭരണങ്ങൾ ഒരുകടയിൽ വിറ്റതായിരുന്നു.


13500 രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മാല കർണാടക ഈശ്വരമംഗലത്തെ ഒരു സ്വർണക്കടയിൽ വില്പന നടത്തിയതായി തെളിഞ്ഞു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു


.

Previous Post Next Post
Kasaragod Today
Kasaragod Today