മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികളെ വിലങ്ങ് അണിയിച്ചതിൽ അതൃപ്തി അറിയിച്ച് കോടതി,അതിനിടെ കസ്റ്റഡിയിലായവരുടെ എണ്ണം 24 ആയി

 ആലപ്പുഴ:പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികളെ വിലങ്ങ് അണിയിച്ചതിൽ മജിസ്‌ടേറ്റ് കോടതിക്ക് അതൃപ്തി, പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിവിളിച്ച പ്രകോപന മുദ്യാവാക്യം ഏറ്റുവിളിച്ച 24 പേര്‍ കസ്റ്റഡിയില്‍.


24 പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസിനോട് ഹൈക്കോടതി ഇന്ന് നടപടി ആവശ്യപ്പെട്ടിരുന്നു. റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും പരിപാടിയുടെ സംഘാടകര്‍ സംഭവത്തിന് ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി.


ബജ്‌റങ്ദള്‍, പോപുലര്‍ ഫ്രണ്ട് റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പരിപാടികള്‍ക്കു മുന്‍പുതന്നെ ആലപ്പുഴ എസ്.ഡി കോളജിലെ ഒരു അധ്യാപകന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ വിഷയം കൈകാര്യം ചെയ്യണമെന്ന് ആലപ്പുഴ പൊലീസ് മേധാവിക്ക് ഹരജിയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.


ഹരജി തീര്‍പ്പാക്കാനായി കോടതി ഇന്ന് പരിഗണിക്കവെയാണ് റാലിയില്‍ നടന്ന വിദ്വേഷ മുദ്രാവാക്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പൊലീസിനോട് നിര്‍ദേശിച്ചത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച കാര്യം ഹരജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതില്‍ നടപടി വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.


എന്നാല്‍, ഹരജിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല ഇതെന്ന് കോടതി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലേയെന്ന് കോടതി ചോദിച്ചു. ഇതു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസിനോട് കര്‍ശനനടപടി സ്വീകരിക്കാിന്‍ ജസ്റ്റിസ് ആവശ്യപ്പെട്ടത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിന്റെ ഉത്തരവാദികള്‍ റാലി സംഘടിപ്പിച്ചവര്‍ തന്നെയാണ്. അവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി വ്യക്ത


മാക്കി.

Previous Post Next Post
Kasaragod Today
Kasaragod Today