കുണ്ടംകുഴി ജൂവലറി കേസന്വേഷണ കഥ പറയുന്ന 'കുറ്റവും ശിക്ഷയും' സിനിമ വെള്ളിയാഴ്ച തിയേറ്ററിൽ

 കാഞ്ഞങ്ങാട് : കുണ്ടംകുഴി ജൂവലറി കേസന്വേഷണ കഥ പറയുന്ന 'കുറ്റവും ശിക്ഷയും' സിനിമ വെള്ളിയാഴ്ച തിയേറ്ററിലെത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ കാഞ്ഞങ്ങാട് പൈരടുക്കം സ്വദേശി സിബി തോമസിന്റെതാണ് തിരക്കഥ. 2016 ഒക്ടോബർ നാലിനാണ് കുണ്ടംകുഴി സുമംഗലി ജൂവലറിയിൽ കവർച്ച നടന്നത്. അന്ന് ആദൂർ ഇൻസ്പെക്ടറായിരുന്ന സിബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തിയത്. രാജീവ് രവിയാണ് സംവിധായകൻ. ആസിഫലി നായകനാകുന്ന ചിത്രത്തിൽ സിബി തോമസും അഭിനയിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ തിരക്കഥയാണിത്.


Previous Post Next Post
Kasaragod Today
Kasaragod Today