ബസ്‌യാത്രക്കാരിയെ ശല്യം ചെയ്‌ത യുവാവ്‌ അറസ്റ്റില്‍

 കാസര്‍കോട്‌: കാസര്‍കോട്ട്‌ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ദേഹോപദ്രവം ചെയ്‌തുവെന്ന പരാതിയില്‍ യുവാവ്‌ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി ഇസ്‌മയില്‍ (40) ആണ്‌ വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത്‌.

ഇന്നലെ രാത്രിയാണ്‌ സംഭവം. ബസ്‌ യാത്രയ്‌ക്കിടയില്‍ ശല്യം ചെയ്യലിനു ഇരയായ യുവതി ബഹളം വച്ചതോടെയാണ്‌ സംഭവം മറ്റു യാത്രക്കാരും ബസ്‌ ജീവനക്കാരും അറിഞ്ഞതെന്നു പറയുന്നു. വിവരമറിഞ്ഞ്‌ എത്തി യ പൊലീസ്‌ പ്രതി യെ കൈയ്യോടെ പിടികൂടുകയായിരുന്നുവെന്നു പറയുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today

Artic