നിയമ ലംഘനങ്ങളില്‍ നടപടി എടുക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആക്ഷേപം

 കോഴിക്കോട്: സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുതെന്ന് എസ്ഡിപിഐ.


ആലപ്പുഴ റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ചില പരാമര്‍ശങ്ങള്‍ നിരാകരിക്കുന്നു.സംസ്ഥാനത്തെ നിയമ ലംഘനങ്ങളില്‍ നടപടി എടുക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നു.


കേന്ദം ആര്‍എസ്‌എസിന്റെ അജണ്ട നടപ്പാക്കുമ്ബോള്‍ സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാനവും നടപ്പാക്കുന്നു. വിവാദ മുദ്യാവാക്യം വിളിയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടും 26 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. എന്നാല്‍ സമാന സംഭവങ്ങളില്‍ നടപടിയില്ല.


ദുര്‍ഗ്ഗാവാഹിനി പ്രകടനത്തില്‍ വാളുള്‍പ്പെടെ ഉയര്‍ത്തി പ്രകടനം നടത്തിയതില്‍ സര്‍ക്കാര്‍ നിലപാട് പക്ഷപാതപരമാണ്. നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ കേസ്സെടുത്തത്. അതും ദുര്‍ബല വകുപ്പിലെന്ന് സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി കുറ്റപ്പെടുത്തി.മതവും പേരും നോക്കി കേസ് എടുക്കുന്ന നിലയിലേക്ക് സംസ്ഥാന പൊലീസ് മാറി.മതവും രാഷ്ട്രീയവും പൊലീസ് പരിഗണിക്കുന്നു. സ്വസ്ഥമായി പരാതി നല്‍കാന്‍ കഴിയുന്നില്ല


ത്രിപുര മോഡല്‍ നടപ്പാക്കാനാണ് പിണറായിയുടെ ശ്രമം. മാര്‍ക്സിറ്റ് കോട്ട ബിജെപിക്ക് തീറെഴുതാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.

തൃക്കാക്കരയില്‍ പണമെറിഞ്ഞ തെരഞ്ഞെടുപ്പാണ് നടക്കുന്നത് . അവിടെ മനസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും sdpi വ്യക്തമാക്കി.


'മതഭീകരവാദികളില്‍ നിന്നും രക്ഷിക്കാന്‍ ആളുകള്‍ സ്വയം മുന്നോട്ടു വരുകയാണ്' ; കെ സുരേന്ദ്രന്‍


നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗവാഹിനിയുടെ വാളേന്തി പ്രകടനത്തെ ന്യായീകരിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ രംഗത്ത്. നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രകീത്മകമായ പ്രകടനമാണ്. എന്നാല്‍ മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണ്. കാരണം സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ഈ പ്രകടനത്തിനെതിരെ കഴിഞ്ഞ ദിവസം കേരള പൊലീസ് ആയുധ നിയമം പ്രകാരം അടക്കം കേസ് എടുത്തിരുന്നു.


തൃക്കാക്കരയില്‍ എല്‍ഡിഎഫിനും എതിരായ വികാരം ജനങ്ങള്‍ പ്രകടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ ജനം വിധിയെഴുതും തൃക്കാക്കരയില്‍ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് പ്രതീക്ഷിക്കുന്നുവെന്നും


അദ്ദേഹം പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today