വിദ്യാനഗർ: വിവാഹ ശേഷം ഭർത്താവും ബന്ധുക്കളും കൂടുതൽ പണവും സ്വർണ്ണവുമാവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനിടയിൽ താമസസ്ഥലത്തെത്തി അക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. വിദ്യാനഗർ മുട്ടത്തൊടിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന തൃശൂർ മാമംഗലം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ ഭർത്താവ് ജോഷി (34), മാതാവ്, സഹോദരി എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഫെബ്രവരിയിൽ താമസസ്ഥലത്തെത്തിയ ഭർത്താവും ബന്ധുക്കളും വാതിൽ തകർത്ത് അകത്ത് കയറി വീട്ടു ഉപകരണങ്ങൾ തകർക്കുകയും മൊബെൽ ഫോൺ നശിപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൂടുതൽ പണവും സ്വർണ്ണവുമാവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡനവും അക്രമവും,
mynews
0