നെടുമ്പാശേരി: വിദേശരാജ്യങ്ങളിൽനിന്ന് സ്വർണക്കടത്ത് വ്യാപകമായതിന്‍റെ അടിസ്ഥാനത്തിൽ ഇതിന് തടയിടാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പോലീസ് പരിശോധന ശക്തമാക്കി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവരുന്ന യാത്രക്കാരെ വിമാനത്താവളത്തിന് വെളിയിൽ പോലീസ് പരിശോധിക്കും. ഇതിനായി അന്താരാഷ്ട്ര ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങും.
കള്ളക്കടത്തിനെപ്പറ്റി വിവരം ലഭിക്കുന്നവർക്ക് പോലീസിനെ അറിയിക്കാം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ നൽകാവുന്ന ഫോൺ നന്പറുകൾ: നെടുമ്പാശേരി പോലീസ് ഇന്‍സ്പെക്ടര്‍ -9497987128, ആലുവ ഡിവൈഎസ്പി -9497990077, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി -949799007
3.