കാട്ടിനകത്തു വാറ്റു കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന വാഷ്‌ എക്‌സൈസ്‌ അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചു

 ബദിയഡുക്ക: കാട്ടിനകത്തു വാറ്റു കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന വാഷ്‌ എക്‌സൈസ്‌ അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചു. കര്‍മ്മന്തൊടി, കൊട്ടംകുഴി വനത്തിനകത്താണ്‌ നാലു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷ്‌ എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സി കെ വി സുരേഷും പാര്‍ട്ടിയും ചേര്‍ന്ന്‌ കണ്ടെത്തി നശിപ്പിച്ചത്‌. കേസ്‌ തുടര്‍ നടപടികള്‍ക്കായി ബദിയഡുക്ക എക്‌സൈസിനു കൈമാറി.എക്‌സൈസ്‌ സംഘത്തില്‍ സജീവ്‌, ബാബു പ്രസാദ്‌, നൗഷാദ്‌, മഹേഷ്‌, ജെസ്‌മി, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today