സിപിഎം പ്രീണന രാഷ്ട്രീയം നടപ്പിലാക്കുന്നു: റോയ് അറക്കൽ

 കാസർകോട്: പിണറായി സർക്കാർ പോലീസിനെ സമ്മർദ്ദത്തിലാക്കി ഏകപക്ഷിയമായി നിയമം നടപ്പിലാക്കി പ്രീണന രാഷ്ട്രീയമാണ്

നടപ്പിലാക്കുന്നതെന്ന് എസ്ഡിപിഐ

സംസ്ഥാന ജനറൽ സെക്രട്ടറി റോയ്അറക്കൽ പറഞ്ഞു 

ഇടത് സർക്കാർ കടങ്ങൾ വാങ്ങി

കേരളത്തിൽ ജനിക്കുന്ന കുഞ്ഞിനെ പോലും പണയംവെച്ചിരിക്കുകയാണ്,

തങ്ങൾക്കെതിരെ ആരും ശബ്ദിക്കരുതെന്നാണ് ആർഎസ്എസ് രീതി,

സംഘവരിവാരിനെ വിമർശിക്കുന്നഎതിർക്കുന്ന

എഴുത്തുകാരെയും നിയമപാലകരെയും ജഡ്ജിമാരെയും ഇല്ലാതാക്കിയ ചരിത്രമാണ്

ആർഎസ്എസിന്റെത്,

നിലവിൽ ബിജെപി ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കാൻ പലർക്കും ഭയമാണെന്നും അദ്ദേഹം പറഞ്ഞു ,രാജ്യത്ത്

വിമാനതാവളങ്ങൾ മുതൽ ഇൻഷുറൻസ് കമ്പനിവരെ കുത്തകൾക്ക് വിറ്റുകൊണ്ടിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു

'ബിജെപി വംശഹത്യരാഷ്ട്രീയത്തിനെരെ ഐക്യപ്പെടുക'

"ഇരകളും വേട്ടക്കാരും തുല്യരല്ല" എന്ന മുദ്രാവാക്യത്തിൽ എസ്ഡിപിഐ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി കാസർകോട് മണ്ഡലം കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉൽഘാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മണ്ഡലം പ്രസിഡൻറ് മുഹമ്മദ്കരിമ്പളം അധ്യക്ഷത വഹിച്ചു 

എൻയു അബ്ദുൽസലാം,ഖാദർഅറഫ,ഇഖ്ബാൽ ഹൊസങ്കടി,അൻവർകല്ലങ്കൈ,എസ് എ അബ്ദുൽറഹ്മാ


ൻ സംസാരിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today