വയറ്റില്‍ നിന്ന് പോകുന്നത് പരിശോധിക്കാന്‍ ആയിരക്കണക്കിന് ലാബുകള്‍ പക്ഷേ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാന്‍ ലാബുകളില്ല,അന്ന് വി എസ് പറഞ്ഞത്, പരിശോധന കടുപ്പിച്ചില്ലെങ്കിൽ അടുത്ത ദുരന്തം മത്സ്യത്തിൽ ചേർക്കുന്ന രാസ പദാർത്ഥം മൂലമാകാം

 'വയറ്റില്‍ നിന്ന് പോകുന്നത് പരിശോധിക്കാന്‍ കേരളത്തില്‍ ആയിരക്കണക്കിന് ലാബുകളുണ്ട്. പക്ഷേ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാന്‍ ലാബുകളില്ല" മുമ്ബൊരിക്കല്‍ ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ കമന്റാണിത്.


അന്ന് പ്രതിപക്ഷത്തായിരുന്ന അദ്ദേഹം ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ പറഞ്ഞ പ്രയോഗമാണെങ്കിലും ഇന്നും ആ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.


2012 ജൂലായ് 13 നാണ് 'ഷവര്‍മ" കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് സച്ചിന്‍ മാത്യു (21) എന്ന യുവാവ് മരിച്ചത്. വഴുതയ്ക്കാട്ടെ ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കുകയും ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്ന് ആരും അന്വേഷിച്ചില്ല. സച്ചിന്‍ മാത്യുവിന്റെ മാതാപിതാക്കള്‍ ഇന്നും മകന്റെ മരണത്തില്‍ നീതിതേടി നിയമപ്പോരാട്ടത്തിലാണ്.


10 വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ സംഭവം കാസര്‍കോട് ചെറുവത്തൂരിലുമുണ്ടായി. ഇവിടത്തെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴി‌ച്ച ദേവനന്ദ എന്ന 16 കാരിയാണ് മരിച്ചത്. 31 പേര്‍ ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രിയിലുമായി. ഭക്ഷ്യസുരക്ഷാ അധികൃതരും പൊലീസുമെത്തി കടഅടച്ചുപൂട്ടുകയും മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാഡിലാക്കുകയും ചെയ്തു. കടയുടമ കുഞ്ഞഹമ്മദ് ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

മത്സ്യം കെടാകാതിരിക്കാൻ ചേർക്കുന്നത് അതിമാരകമായ രാസപദാർത്ഥങ്ങൾ പരിശോധന കടുപ്പിച്ചില്ലെങ്കിൽ വേറൊരു ദുരന്തത്തിനു കൂടി ജില്ല സാക്ഷിയാകേണ്ടിവരും,

 മീനിനു ചേർക്കുന്ന ഐസിൽ അടക്കും മാരക മരുന്നാണ് അടങ്ങിയിട്ടുള്ളത്, കൂടാതെ അന്യസംസ്ഥാനത്ത് നിന്നും മറ്റു ജില്ലകളിൽ നിന്നും വരുന്ന മത്സ്യങ്ങളിലും അമോണിയം പോലുള്ള രാസപദാർഥങ്ങൾ അടങ്ങിയതായാണ് വിവരം

മരണകാരണം ഷിഗെല്ല ബാക്ടീരിയ


ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ച ദേവനന്ദയുടെ മരണകാരണം ബാക്ടീരിയ ഇനമായ ഷിഗെല്ല എന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്ടീരിയ ബാധിച്ചെന്നും കണ്ടെത്തി. ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരിലും ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.


സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ ഭക്ഷ്യസുരക്ഷാനിയമവും അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും സന്നാഹങ്ങളുമുള്ള കേരളത്തില്‍ എത്ര ഹോട്ടലുകളുണ്ടെന്ന് അറിയാനോ ഹോട്ടല്‍ ഭക്ഷണത്തിന്റെ സുരക്ഷ പരിശോധിക്കാനോ യാതൊരു സംവിധാനവുമില്ലെന്നത് വിചിത്രമാണ്.


ഹോട്ടലുകളും റസ്റ്റോറന്റുകളും മറ്റു ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് നിയമമുണ്ട്. എന്നാല്‍ കാസര്‍കോട്ടെ ഐഡിയല്‍ കൂള്‍ബാറിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. ഇതുപോലെ എത്രയെത്ര കടകള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യക്തമായ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച്‌ ഭക്ഷണം വിളമ്ബുന്നുണ്ട് .


'ജങ്ക് ഫുഡി" ല്‍ പതിയിരിക്കുന്ന മരണം


കാല്‍നൂറ്റാണ്ടിനിടെ വ്യാപകമായ ജെങ്ക് ഫുഡ് ഭക്ഷണം കഴിച്ച്‌ മരണം വിലയ്ക്ക് വാങ്ങിയവരുണ്ട്. ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ അടിയ്ക്കടിയുണ്ടാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ശരിയായി പാകം ചെയ്യാത്തതും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തയാറാക്കുന്നതുമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നത്. കമ്ബിയില്‍ കോര്‍ത്ത് ചൂടാക്കി നിര്‍മ്മിക്കുന്ന ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിക്കന്‍ പലപ്പോഴും അപകടകാരിയാകുന്നുണ്ട്. കാരണം പുറംഭാഗത്തുള്ള മാംസം മാത്രമാണ് ശരിയായ ചൂടില്‍ പാകപ്പെടുന്നത്. അകത്തേക്കുള്ള മാംസം ശരിയായി വെന്തിട്ടുപോലും ഉണ്ടാവില്ല. പഴകിയ ചിക്കനിലും അപകടകാരികളായ ബാക്ടീരിയകള്‍ പെരുകുന്നു. പലകടകളിലും അധികം വരുന്ന ഭക്ഷണം അടുത്ത ദിവസത്തേക്ക് സൂക്ഷിക്കുന്ന പതിവുണ്ട് . ഇത് അപകടകരമാണെന്ന് മാത്രമല്ല,​ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരവുമാണ്.


മയോണൈസിലെ മുട്ട


മയോണൈസ് തയാറാക്കാനുപയോഗിക്കുന്നത് പാകപ്പെടുത്താത്ത മുട്ടയുടെ വെള്ളയാണ്. ഇത് വിഷകാരിയായ ബാക്ടീരിയകളുടെ പിറവിക്ക് കാരണമാകും. പഴകിയ കുബൂസില്‍ മാരകമായ പൂപ്പലുകള്‍ ബാധിക്കാറുണ്ട്. ആഹാരസാധനങ്ങള്‍ ഈച്ച, പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണമെങ്കിലും പലയിടത്തും തുറസ്സായ ഇടങ്ങളിലാണ് ഷവര്‍മ നിര്‍മ്മാണം നടക്കുന്നത്. ജീവനക്കാര്‍ വൃത്തിയുള്ള വേഷം ധരിക്കണമെന്നതും പകര്‍ച്ചവ്യാധികള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. കൃത്രിമനിറങ്ങള്‍ ,​ നിരോധിത രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഷവര്‍മ ഉപഭോക്താക്കള്‍ക്കു നല്‍കുമ്ബോള്‍ പൂര്‍ണമായി പാകം ചെയ്തതാണെന്ന് ഉറപ്പുവരുത്തേണ്ടതും മയോണൈസ് അതതു ദിവസത്തെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുകയും അടച്ചുറപ്പുള്ള പാത്രത്തില്‍ ഊഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കുകയും വേണമെന്നും നിബന്ധനയുണ്ട്. ഇതൊക്കെ ആര് പാലിക്കാന്‍. പാലിക്കുന്നുണ്ടെന്ന് ആര് ഉറപ്പാക്കാന്‍ ?


ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പഴകിയ ചിക്കനില്‍ മാത്രമല്ല, ഫ്രഷ് ചിക്കനിലും സാല്‍മൊണല്ല ഉണ്ടാകും.


ഉദ്യോഗസ്ഥരില്ല, ലാബുകളും


ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സം


സ്ഥാനത്ത് നിയോജക മണ്ഡലാടിസ്ഥ

Previous Post Next Post
Kasaragod Today
Kasaragod Today