കാസറഗോഡ് :ഉച്ചയോടെ തട്ടിക്കൊണ്ട് പോയ യുവാവിനെയാണ് ഇന്ന് രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോട് ആശുപത്രിയിലെത്തിച്ചു മുങ്ങിയത്
ഗള്‍ഫുകാരനായ മുഗുവിലെ അബൂബകര്‍ സിദ്ദീഖ് (31) നെ ആണ് കോലപ്പെടുത്തിയത്
യുവാവ് മരിച്ചത് അറിഞ്ഞതോടെ ആശുപത്രിയിലെത്തിച്ചവര്‍ കടന്നു കളഞ്ഞുവെന്നാണ് വിവരം
സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ ചിലര്‍ രണ്ട് ദിവസം മുമ്ബ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം.
ദുബായിലായിരുന്ന സിദ്ദീക്ക് സുഹൃത്തുക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശനിയാഴ്ച നാട്ടിലെത്തിയതാണെന്ന് പറയപ്പെടുന്നു. ഒപ്പമെത്തിയവർ കടന്നു കളഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.