കാഞ്ഞങ്ങാട് :സദ്‌ഗുരു പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഋത്വിദര്‍ശ് വിനോദ് അര്‍ബുദ രോഗിക്ക് മുടിദാനം ചെയ്‌ത് നാടിനും സ്‌കൂളിനും അഭിമാനമായി. അര്‍ബുദ രോഗികള്‍ക്കുള്ള വിഗ് നിര്‍മ്മാണത്തിനു വേണ്ടിയാണ് മുടി ദാനം ചെയ്‌തത്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെയര്‍ ബാങ്കിലേക്കാണ് മുടി നല്‍കിയത്. ആര്‍ ഐ ബി കെ സംസ്ഥാന കമ്മിറ്റി അംഗമായ ശരത് അമ്പലത്തറ കുട്ടിയുടെ മുടി ഏറ്റുവാങ്ങി. സദ്‌ഗുരു പബ്ലിക് സ്‌കൂള്‍ അധ്യാപിക പ്രിയദര്‍ശിനിയുടെയും വിനോദിന്റെയും മകനാണ് ഋത്വിദര്‍ശ് വിനോദ്
അര്‍ബുദ രോഗിക്ക് മുടി ദാനം ചെയ്‌ത് ആറുവയസുകാരന്‍
mynews
0