രണ്ട് വർഷം മുമ്പ് കാണാതായ യുവതിയെ കുമ്പള പൊലീസ് ആന്ധ്രയിൽ നിന്ന് കാമുകനൊപ്പം കണ്ടെത്തി
കുമ്പള: രണ്ട് വർഷം മുമ്പ് കാണാതായ യുവതിയെ കുമ്പള പൊലീസ് ആന്ധ്രയിൽ നിന്ന് കാമുകനൊപ്പം കണ്ടെത്തി. ആരിക്കാടിയിലെ ഹസീന (22) നെയും കാമുകൻ ചൗക്കി യിലെ റഫീഖി(27)നെയുമാണ് ആന്ധ്രാപൊലീസിന്റെ സഹായ ത്തോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് വർഷം മുമ്പാണ് ഹ സീനയെ കാണാതായത്. ഇതേ തുടർന്ന് ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകിയിരുന്നു. കേരളം, കർണാടക, ത മിഴ്നാട് എന്നിവിടങ്ങളിൽ അന്ന് അന്വേഷണം നടത്തിയെങ്കി ലും കണ്ടെത്താനായിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കുമ്പള അഡി.എസ്.ഐ.രാജീവ്കുമാറിന്റെ നോതൃത്വത്തിൽ തുടരന്വേഷണം ആരംഭിച്ചു. മൊബൈൽ ലൊക്കേഷൻ പരി ശോധിച്ചപ്പോഴാണ് ആന്ധ്രയിലുള്ളതായി വിവരം ലഭിച്ചത്. ഇതേ തുടർന്ന് എസ്.ഐ. രാജീവ് കുമാർ, സിവിൽ പൊലീ സ് ഓഫീസർമാരായ സുധീർ മണിയോട്, ഗോഗുൽ എന്നി വരുടെ നോതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.