കാസർകോട്: കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാസര്‍കോട് പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റര്‍ലോക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാഷനല്‍ ഹൈവേ വഴി തിരിഞ്ഞുപോകേണ്ടതാണ്
.