കാസര്‍കോട്: രാത്രികാല സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് നിരോധിത പാന്‍മസാല പിടികൂടി.
ഉഡുപ്പിയില്‍ നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇന്നലെ രാത്രി 10.30ന് കാസര്‍കോട്ട് തടഞ്ഞു നിര്‍ത്തി എസ് ഐ കെ വി ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഏഴു ചാക്കുകളിലാക്കി ബസിന്റെ കാരിയര്‍ ബോക്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട്, കൊവ്വല്‍പ്പള്ളിയുടെ ഗഫൂറി (28)നെതിരെ കേസെടുത്തു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ ബസിനെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു
.