കാഞ്ഞങ്ങാട്: ലഹരി ഉപയോഗം കയ്യോടെ പിടികൂടിയതിനു പിന്നാലെ നാടുവിട്ട നാലുവിദ്യാര്‍ത്ഥികളെ മംഗ്‌ളൂരുവില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് മംഗ്‌ളൂരുവില്‍ കണ്ടെത്തിയത്. ഇവരുടെ ലഹരി ഉപയോഗം അധ്യാപകര്‍ കയ്യോടെ പിടികൂടുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഭയന്ന വിദ്യാര്‍ത്ഥികള്‍ നാടുവിടുകയായിരുന്നു. മംഗ്‌ളൂരുവില്‍ എത്തിയ ഇവരെകണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിദ്യാര്‍ത്ഥികളെ പിടികൂടി റെയില്‍വെ പൊലീസിനു കൈമാറുകയായിരുന്നു.
ലഹരി ഉപയോഗം കയ്യോടെ പിടികൂടിയതിനു പിന്നാലെ നാടുവിട്ട നാലുവിദ്യാര്‍ത്ഥികളെ മംഗ്‌ളൂരുവില്‍ കണ്ടെത്തി
mynews
0