എസ്ടിയു നേതാവും ഓട്ടോ ഡ്രൈവറുമായ നെല്ലിക്കുന്ന് സ്വദേശി എസ് എം അബ്ദുൽ റഹ്മാൻ മരണപ്പെട്ടു

 കാസര്‍കോട്: നാലു പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ്.ടി.യു നേതാവുമായ നെല്ലിക്കുന്നിലെ എസ്.എം അബ്ദുല്‍ റഹ്‌മാന്‍ (72) അന്തരിച്ചു. ബങ്കരക്കുന്ന് സ്വദേശിയും പള്ളത്ത് താമസക്കാരനുമാണ്. മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡണ്ടായും ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീട്ടില്‍വെച്ച് മരണപ്പെടുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെക്കാലം നഗരത്തില്‍ ഓട്ടോ ഡ്രൈവറായി പ്രവര്‍ത്തിച്ച അബ്ദുല്‍ റഹ്‌മാന്‍ ഏവര്‍ക്കും സുപരിചിതനാണ്. എസ്.ടി.യുവിന്റെ വളര്‍ച്ചക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: അനീസ്, യാസര്‍ (ഇരുവരും ദുബായ്), റംല, നസിയ, സുമയ്യ, മിസ്‌രിയ, ഷാനിയ. മരുമക്കള്‍: ഉസ്മാന്‍ പള്ളിക്കാല്‍ (ദുബായ്), അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ (ഖത്തര്‍), ലത്തീഫ് ചൂരി, ഹാരിസ് ഖാസിലേന്‍(ദുബായ്), നാസര്‍ നാട്ടക്കല്‍ (മംഗളൂരു), സുമൈറ മുട്ടം, സിയാന തളങ്കര.


Previous Post Next Post
Kasaragod Today
Kasaragod Today