ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയ തടക്കം നിരവധി കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദി യടുക്ക പെരഡാല ശാന്തിപ്പള്ളയിലെ പ രേതനായ രാമനായകിന്റെ മകൻ വെങ്കപ്പ നായകിനെ(42)യാണ് ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട ത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്മ കമലയെ മണ്ണെണ്ണയൊ ഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേ സിൽ പ്രതി
യായിരുന്ന വെങ്കപ്പനായകിനെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടർന്ന് കോടതി വിട്ടയച്ചിരുന്നു. ബീജന്തടുക്ക പെട്രോൾ പമ്പിൽ കവർച്ച ന ടത്തിയ കേസിൽ റിമാണ്ടിലായിരുന്ന വെങ്കപ്പനായക് ഒരുമാ സം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട് കുത്തിതുറന്ന് ക വർച്ച നടത്തിയ തടക്കം നിരവധി മോഷണക്കേസുകളിൽ പ്ര തി കൂടിയാണ് വെങ്കപ്പനായകെന്ന് പൊലീസ് പറഞ്ഞു. സ ഹോദരങ്ങളായ സുബ്ബനായക്, ഗോപാലകൃഷ്ണ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. വെങ്കപ്പനായക് വീട്ടിൽ ഒറ്റക്ക് താമസിച്ചുവരുന്നതിനിടെയാണ് മോഷണം അടക്കമുള്ള കു റ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. ബദിയടുക്ക പൊലീസ് ഇൻ ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർ കോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.