ചെര്‍ക്കള : ചെര്‍ക്കളയിലെ കര്‍ഷകശ്രീ മില്‍ക്ക് ഓഫീസില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാലര മണിക്ക് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചു. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കര്‍ഷകശ്രീ മില്‍ക്ക് ഡയറക്ടര്‍ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ദൃശ്യങ്ങള്‍ ഓഫീസിനകത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ചെർക്കളയിൽ കവർച്ച, മൂന്നര ലക്ഷം നഷ്ടമായി,വിദ്യാനഗർ പോലീസ് കേസെടുത്തു
mynews
0