ഉപ്പള: ഉപ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ പരിശീലന സ്ഥാപനത്തില്‍ നിന്നു 48 മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്‌തു. മംഗളൂരു സ്വദേശി ഹൈദരാലി നടത്തുന്ന വ്യാപ്‌തി മൊബൈല്‍ റിപ്പയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഫോണുകള്‍ കവര്‍ച്ച പോയത്.
ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു
.