മുള്ളേരിയ: അടച്ചിട്ട വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും വാച്ചും അരിയും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നൂജിബെട്ടു വിലെ ശ്രീധര (28)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്‌തത്. നൂജിബെട്ടുവിലെ നഫീസയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഈ മാസം ഒന്‍പതിനു നഫീസയും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും രണ്ടു വാച്ചും 15 കിലോ അരിയുമാണ് മോഷണം പോയത്.
അടച്ചിട്ട വീടു കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
mynews
0