സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെ വർഗീയ ചേരിതിരിവിനെതിരെയുള്ള വിജയമെന്ന് കുഞ്ഞാലിക്കുട്ടി,വിദ്വേഷവും വിഭാഗീയതയുമല്ല,എല്ലാവരെയും ഒരു പോലെ കാണുന്നവരെയാണ് ജനങ്ങൾക്കിഷ്ടമെന്ന് സാദിഖലി തങ്ങള്‍

 കോഴിക്കോട്: വിദ്വേഷവും വിഭാഗീയതയുമല്ല, ഒരുമയും സ്‌നേഹവുമാണ് വിജയത്തിന്റെ മാനദണ്ഡമെന്നാണ് തൃക്കാക്കരയുടെ വിധിയെഴുത്തെന്നും ഒരു വിഭാഗത്തോട് വിഭാഗീയത കാണിക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്നവരെയാണ് ജനങ്ങൾക്കിഷ്ടമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,


മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് മുന്നേറാനുള്ള കരുത്താണ് തൃക്കാക്കര യുഡിഎഫിന് നല്‍കുന്നത്. പി.ടിയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകായി മാറാന്‍ ഉമാ തോമസിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു, ആഭ്യന്തര വകുപ്പിന്റെക്കും സർക്കാരിന്റെയും വര്‍ഗീയ ചേരിതിരിവിനെതിരായ വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നന്‍മയുടെ വിജയമാണിത്,ശിഹാബ് തങ്ങളെ വർഗീയ അധിക്ഷേപവും കൊലവിളിയും നടത്തിയതിനു സംഘ പരിവാറിനെതിരെ കേസെടുക്കാതെ, അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിന് മാത്രം കേസെടുത്തത്തിൽ സർക്കാരിനെതിരെ വ്യാപകമായി പ്രതിഷേധം നേരത്തെ ഉയർന്നിരുന്നു,

യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തെയാണ് ജനങ്ങള്‍ പിന്തുണച്ചത്. തൃക്കാക്കരയില്‍ വിഭാഗീയ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്, അക്കാര്യങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു


.

Previous Post Next Post
Kasaragod Today
Kasaragod Today