കാഞ്ഞങ്ങാട്: പനത്തടി സ്വദേശി മുഹമ്മദ് ഷമീം (25)ആണ് മരിച്ചത്
അബൂദബിയിലെ താമസ സ്ഥലത്തെ ഒമ്പതാം നിലയുടെ
മുകളില്‍ നിന്നും വീണാണ് മരിച്ചത്,
കുണിയപള്ളാരത്താണ് താമസം,
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.. ജോലി കഴിഞ് താമസ സ്ഥലത്ത് എത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
അബൂദബി സിറ്റി വിമാനത്താവളത്തിന് സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തു വരുകയായിരുന്നു
അബൂദബി പൊലിസ് അന്വേഷണമാരംഭിച്ചു,
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഷമീം ഒരു വര്‍ഷം മുമ്പാണ് നാട്ടിൽ നിന്ന് തിരികെ പോയത്.
പിതാവ് നസീര്‍, മാതാവ് സുലൈഖ,