പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, സംഘപരിവാർ അനുകൂല മുസ്ലിം മതമേലധ്യക്ഷരുടെ യോഗം പ്രമേയം പാസ്സാക്കി

 ന്യൂഡല്‍ഹി: വിഭജന അജണ്ട പിന്തുടരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന്  ആള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സംഘപരിവാർ അനുകൂല മുസ്ലിം മതമേലധ്യക്ഷന്മാർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത് .

മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ സമാധാനം തകര്‍ക്കാനും കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു.


"ചിലര്‍ ഇന്ത്യയുടെ പുരോഗതിയെ നശിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവര്‍ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ സംഘര്‍ഷവും സൃഷ്ടിക്കുന്നു, അത് രാജ്യത്തിന് പുറത്ത് വ്യാപിക്കുമ്ബോള്‍ രാജ്യത്തെയാകെ ബാധിക്കുന്നു" ഡോവല്‍ പറഞ്ഞു.


മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രമേയത്തില്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാണ് എട്ട് ആവശ്യങ്ങളിലൊന്ന്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വിഭജന അജണ്ട പിന്തുടരുകയും പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുകയും രാജ്യത്തെ നിയമപ്രകാരം അവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.


നാനാത്വത്തില്‍ ഏകത്വത്തിന്റെ ഉജ്ജ്വല മാതൃകയുള്ള ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില സാമൂഹിക വിരുദ്ധരും ഗ്രൂപ്പുകളും കാരണം രാജ്യം കഠിനമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പരിപാടിക്ക് ശേഷം സംഘാടകര്‍


പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today