കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു
ബദിയടുക്ക: ഷേണി കുഞ്ഞത്തടുക്കയിലെ മുഹമ്മദിന്റെ ഭാര്യ നെല്ലിത്തടുക്കയിലെ ഖദീജ(63)യാണ് മരിച്ചത്, പുത്തിഗെ ബാഡൂരില്‍ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്മറിഞ്ഞ് ആണ് വീട്ടമ്മ മരിച്ചത് . ഇന്നലെ വൈകിട്ട് ആറ് മണിയോടെ ബാഡൂര്‍ ഓണിബാഗിലുവിലാണ് സംഭവം. കുടുംബത്തിലെ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കാസര്‍കോട് നെല്ലിക്കുന്നിലെ ബന്ധുവീട്ടില്‍ പോയി തിരികെ ഷേണിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഖദീജയെ കാറിനുള്ളില്‍ നിന്ന് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു. ഖദീജയുടെ മകനും ദുബായ് കെ.എം. സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായ യൂസഫ് ഷേണിയാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റ് മക്കള്‍: മുനീര്‍, കരീം(രണ്ടുപേരും ദുബായ്), സുഹ്‌റ. മരുമക്കള്‍: സഫീല, സസ്രീന, തന്‍സിറ, ആദം. സഹോദരങ്ങള്‍: ഹമീദ്, മുഹമ്മദ്, ആയിഷ.