മുള്ളംകോട്‌ ചാലില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ തെയ്യം കലാകാരനെ കണ്ടെത്താനായില്ല

 എരിഞ്ഞിപ്പുഴ: മുള്ളംകോട്‌ ചാലില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ തെയ്യംകലാകാരന്‍ ബേഡഡുക്ക പാറക്കടവിലെ കെ വി ബാലചന്ദ്രനെ (57) കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയോടെയാണ്‌ മഴവെള്ളത്തില്‍ ഒഴുകി എത്തിയ തേങ്ങ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലചന്ദ്രന്‍ ഒഴുക്കില്‍പ്പെട്ടത്‌. നാട്ടുകാരും, അഗ്നി രക്ഷാസേനയും ഇന്നലെയും ഇന്നും നടത്തിയ തിരച്ചില്‍ വിഫലമായി. നീരൊഴുക്കും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സമായി.

മകന്‍ വിപിനൊപ്പം തേങ്ങ പിടിച്ചെടുക്കുന്നതിനിടെ ബാലചന്ദ്രന്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന്‌ പറയുന്നു. ചാല്‍ ഒഴുകി എത്തുന്ന പയസ്വിനി പുഴയിലെ ചമ്പിലാംകൈ ഭാഗത്തും തിരച്ചില്‍ തുടരുകയാണ്‌


.

Previous Post Next Post
Kasaragod Today
Kasaragod Today