ട്രിയാങ്കിൾ പൊവ്വലിന്റെ വാർഷികാഘോഷ പരിപാടിയിൽ പ്രമുഖ വ്യക്തികൾക്ക് സ്നേഹാദരവ് നൽകും കേരള ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് മുനീർ മധൂറിനും,പ്രമുഖ കരാറുകാരനും പൊതുസേവകനുമായ വി പി അബ്ദുൽ ഖാദർ മോഗ്രാലിനും ജൂലൈ 12ന് രാത്രി പ്രസ്തുത പരിപാടിയിൽ സേനഹാദരവ് നൽകും

 കാസറഗോഡ്:

 സമൂഹത്തിനിടയിൽ ഏറെ വ്യക്തിമുദ്ര പതിപ്പിക്കുകയും, ഉപകാരപ്രദമായ പ്രവർത്തനങ്ങൾകൊണ്ട് മാർഗദർശികളായി നിലകൊള്ളുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾക് ട്രിയാങ്കിൾ പൊവ്വലിന്റെ വാർഷികാഘോഷ പരിപാടിയിൽ വെച്ച് സ്നേഹാദരവ് നൽകും,

 ജൂലൈ 12 ന് രാത്രി 7 മണിക്ക് നായന്മാർമൂല ഹിൽടോപ് അറീന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ട്രിയാങ്കിൾ ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പരിപാടിയിൽ വച്ചാണ് സ്നേഹാദരവ് നൽകുക.


കേരള ബിസിനസ് എക്സലൻസ് അവാർഡ് ജേതാവും,ലോകോത്തര ബ്രാൻഡുകളെ പോലും വെല്ലുന്ന രീതിയിൽ സ്വന്തം പരീക്ഷണത്തിലൂടെ

'അൽ റുബ' എന്ന ഫ്രൈഡ് ചിക്കൻ മസാലയെ വിപണിയിൽ എത്തിക്കുകയും,ആഗോള തലങ്ങളിൽ വരെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത പ്രമുഖ ബിസിനസ് സംരംഭകനും  

 'അൽ റുബ മാനേജിങ് ഡയറക്ടറുമായ മുനീർ മധൂരിനും,

 ഒപ്പം പൊതു പ്രവർത്തന മേഖലയിൽ ചാരുതയാർന്ന പ്രവർത്തനങ്ങളാൽ നാടിനും സമൂഹത്തിനും കാവാലാളായി നിലക്കൊള്ളുകയും,സേവന പ്രവർത്തനങ്ങൾ കൊണ്ട് വ്യക്തിത്വം ധന്യമാക്കുകയും ചെയ്യുന്ന പ്രമുഖ കരാറുകാരനും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമായ വി പി അബ്ദുൽ ഖാദർ മൊഗ്രാലിനും പ്രസ്തുത പരിപാടിയിൽ വെച്ച് സ്നേഹാദരവ് നൽകുമെന്ന് ഭാരവാഹികൾ അറി


യിച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today