കരയേത് പുഴയേത്, നിന്നുപെയ്ത് മഴ; കരകവിഞ്ഞ് പുഴകൾ, കുന്നിടിഞ്ഞു വീണ് മുളിയാറിൽ രണ്ട് വീടുകൾ തകർന്നു.അഗ്നി രക്ഷാ വാഹനത്തിന് മുകളിൽ മരം പൊളിഞ്ഞു വീണു

 കാസർകോട്‌

ജില്ലയിൽ ഒരാഴ്‌ചക്കിടയിൽ പെയ്‌തത്‌ തകർപ്പൻ മഴ. ശരാശാരി 43.33 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. ഈ കാലയളവിൽ 244.5 മില്ലീമീറ്റർ മഴയാണ്‌ സാധാരണ നിയിൽ കിട്ടേണ്ടത്‌.


ശക്തമായ മഴയിൽ കുന്നിടിഞ്ഞു വീണ് മുളിയാർ കൊമ്പൻ മൂലയിലെ രണ്ട് വീടുകൾ തകർന്നു. മൈമൂന്നത് സാബിറ, അസ്മ എന്നിവരുടെ വീടാണ് തകർന്നത്. ബുധൻ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പിൻഭാഗത്ത് കുന്നിടിഞ്ഞ് വീടുകളുടെ പിറകുവശം പൂർണമായി തകർന്നു. ആളപായമി്ല്ല. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മിനി സന്ദർശിച്ചു. മുള്ളേരിയ വിഷ്ണുമൂർത്തി മാഞ്ഞാലമ്മ തറവാട് ദേവസ്ഥാനത്ത് മണ്ണിടിച്ചിൽ. കൂറ്റൻ ഉരുളൻ കല്ല് വീണ് ദേവസ്ഥാനത്തിന്റെ ഒരുഭാഗം തകർന്നു. ചൊവ്വ വൈകിട്ടാണ് സംഭവം. പടിപ്പുര പൂർണമായും തകർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു സന്ദർശിച്ചു

ശക്തമായ മഴയിലും കാറ്റിലുംപെട്ട് കാസർകോട് അഗ്നിരക്ഷാനിലയിത്തിന് സമീപത്തെ ഷെഡിന് മുകളിൽ മരംപൊട്ടിവീണു.


സംഭവത്തിൽ അഗ്നിരക്ഷാസേനയുടെ വാഹനം നിർത്തിയിടുന്ന ഷെഡ്ഡ് തകർന്നു. ഇതിനുള്ളിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെയും മിനി ഫയർ എൻജിന്റെയും ചില്ലുകൾക്ക് വിള്ളൽ വീണു.


ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മരം ഒടിഞ്ഞുവീണത്.


ചൊവ്വാഴ്‌ച ഉപ്പള, മഞ്ചേശ്വരം, ബയാർ, പടിയത്തടുക്ക, പൈക്ക, മുളിയാർ, മധൂർ, കല്യോട്ട്, വിദ്യാനഗർ, കുഡ്‌ലു എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ കിട്ടിയത്‌. ഉപ്പളയിലും മഞ്ചേശ്വരത്തും സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മഴ പെയ്‌ത സ്ഥലമാണ്‌.

ചെമ്പരിക്ക, കൊപ്പൽ, കാപ്പിൽ ഭാഗങ്ങളിൽ കടലക്ഷോഭം ശക്തമായി. 50 മീറ്ററിൽ അധികം തിരദേശം കടലെടുത്തു. കരിച്ചേരി അമ്പലത്തുങ്കാൽ, വെള്ളാക്കോട് ഭാഗത്ത് ശക്തമായി വീശിയടിച്ച കാറ്റിൽ വ്യാപക കൃഷി


നാശം.

Previous Post Next Post
Kasaragod Today
Kasaragod Today