മുൻ എം.എൽ.എ. കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ച സംഭവം,അന്വേഷണം ഊർജിതമാക്കി,നാലുപേർ വാളും ആയുധങ്ങളുമായി വരുന്ന സി സി ടിവി ദൃശ്യം പോലീസിന് ലഭിച്ചു

 ഉദുമ : മുൻ എം.എൽ.എ. കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു. പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ്‌ 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ ചേർന്ന് മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.50-ന് ആയുധങ്ങളുമായെത്തിയവരാണ് ചന്ദനമരം കവർന്നത്. ശക്തമായ മഴയായതിനാൽ മരംമുറിക്കുന്ന ശബ്ദും വീട്ടുകാർ കേട്ടില്ല. രാവിലെയാണ്‌ മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന്‌ ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന്‌ കെ.കുഞ്ഞിരാമൻ പറഞ്ഞു. ബേക്കൽ എസ്‌.ഐ. എം.രജനീഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.


വീട്ടിലുള്ള സി.സി.ടി.വി.യിൽ മോഷണസംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്‌. പുലർച്ചെ നാലുപേർ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്ന ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ പോലീസ്‌ മേധാവി ഡോ. വൈഭവ് സക്സേന സ്ഥലം സന്ദർശിച്ചു. നാലുവർഷം മുൻപും വീട്ടുപറമ്പിൽനിന്ന്‌ ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇത്തവണയെങ്കിലും പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിരാമ


ൻ.

Previous Post Next Post
Kasaragod Today
Kasaragod Today