കാസർകോട് :കോളിയടുക്കം കടപ്പള്ളം കുളത്തിൽ യുവാവ് വീണ് മരിച്ചു,
കോളിയടുക്കത്തെ മാഹിന്റെ മകൻ ഷമീം(38) ആണ് മരിച്ചത്,
കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളക്കടവിൽ എത്തിയതായിരുന്നു, കാൽ വഴുതി വീണതാണെന്ന് സംശയിക്കുന്നു, ഉടനെ നാട്ടുകാർ ചേർന്ന് കരയ്‌ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട്ടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്,