പറശിനികടവില്‍ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാറും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് ചെറുവത്തൂര്‍ സ്വദേശി മരിച്ചു

 കാഞ്ഞങ്ങാട്: പറശിനികടവില്‍ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാറും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ ചെറുവത്തൂര്‍ സ്വദേശി മരിച്ചു. ദേശീയപാതയില്‍ ചെറുവത്തൂര്‍ മട്ടലായിയില്‍ ഇന്ന് രാവിലെയാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുരുത്തി ഓര്‍ക്കുളം സ്വദേശി കെ.പി രാജിത്ത് (31) ആണ് മരിച്ചത്. ഓര്‍ക്കുളം സ്വദേശികളായ അഖില്‍ (30), സിന്‍ജു (33), ജിത്തു (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.45നാണ് അപകടം.

കാറില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനയുമാണ് പുറത്തെടുത്തത്. മരിച്ച രാജിത്തും സുഹൃത്തുക്കളായ അഖില്‍, സിന്‍ജു, ജിത്തു ഒന്നിച്ച് കെ.പി.ആര്‍ സണ്‍സ് എന്ന പേരില്‍ ലൈവ് പ്രോഗ്രാമുകള്‍ ചെയ്തു വരികയായിരുന്നു. ഹോട്ടല്‍ തൊഴിലാളികൂടിയാണ് രാജിത്ത്.

പരേതനായ രാധാകൃഷ്ണന്റെയും എം.കെ. കാര്‍ത്യായനിയുടേയും മകനാണ്. ഭാര്യ: നിധീഷ (ചാത്തമത്ത്). സഹോദരന്‍: രാകേഷ് (റെയില്‍വേ പൊലീസ്, ചെന്നൈ


).

Previous Post Next Post
Kasaragod Today
Kasaragod Today

Artic