കാറും ഓട്ടോയും കൂട്ടിയിടിച്ചു, ഒരാൾ മരിച്ചു

 ചെറുപുഴ: ചെറുപുഴയ്ക്ക് സമീപം പെരിങ്ങാല കല്ലംകോട് കാറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30 യോടെയാണ് മലയോര ഹൈവെയില്‍ അപകടം നടന്നത്. കോളിച്ചാല്‍ സ്വദേശി ഷിജു എബ്രഹാം (42) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും കാറില്‍ ഉണ്ടായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ച് വരവെ ചെറുപുഴയില്‍ വച്ച് ഷിജു ഓടിച്ചിരുന്ന കാര്‍ ബ്രേയ്ക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today