റെയില്‍വെ പാളത്തില്‍ ഇരുമ്പുകമ്പി സ്ഥാപിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു

 റെയില്‍വെ പാളത്തില്‍ ഇരുമ്പുകമ്പി സ്ഥാപിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു


പാലക്കുന്ന്‌: തൃക്കണ്ണാട്ട്‌ റെയില്‍വെ പാളത്തില്‍ ഇരുമ്പുകമ്പി സ്ഥാപിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. തമിഴ്‌നാട്‌, കള്ളക്കുറിച്ചി സ്വദേശിനി വി കനകവല്ലി (22)യെ ആണ്‌ റിമാന്റ്‌ ചെയ്‌തത്‌. പള്ളിക്കര, അരളിക്കട്ടയില്‍ താമസിച്ച്‌ ആക്രി സാധനങ്ങള്‍ പെറുക്കി വില്‍പ്പന നടത്തുന്ന തൊഴിലെടുത്തു വരികയായിരുന്നു കനകവല്ലി. കഴിഞ്ഞ മാസം 20ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. റെയില്‍വെ ഉപയോഗിക്കുന്ന കര്‍വ്‌ റഫറന്‍സ്‌ പില്ലര്‍ എടുത്തു വച്ചാണ്‌ അപകടത്തിന്‌ ശ്രമിച്ചത്‌. പില്ലറിന്റെ അറ്റത്തുള്ള കോണ്‍ക്രീറ്റ്‌ കട്ട ഉടയുന്നതിനാണ്‌ കമ്പി ട്രാക്കിലേക്ക്‌ കയറ്റിവെച്ചതെന്നാണ്‌ യുവതി പൊലീസിന്‌ മൊഴി നല്‍കിയത്‌. എന്നാല്‍ അതിന്‌ മുമ്പു തന്നെ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ എടുത്തുമാറ്റുകയായിരുന്നു.

ട്രെയിന്‍ അട്ടിമറിക്കു ശ്രമിച്ചുവെന്ന നിലയിലാണ്‌ സംഭവത്തെ അധികൃതര്‍ കണ്ടത്‌. ജില്ലാ പൊലീസ്‌ മേധാവി ഡോ.വൈഭവ്‌ സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈ എസ്‌ പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും റെയില്‍വെ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ്‌ കനകവല്ലി പിടിയിലായത്‌. ട്രാക്കില്‍ കൂടി സ്ഥിരമായി നടന്നുപോകുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരവധി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. അന്വേഷണ സംഘത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്‌ടര്‍ യു പി വിപിന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ എന്‍ കേശവദാസ്‌, എം അക്‌ബര്‍ അലി, എസ്‌ ഐ അജിത്ത്‌, അശോക്‌, ബേക്കല്‍ എസ്‌ ഐമാരായ എം രജനീഷ്‌, സിജു തോമസ്‌, സി പി ഒമാരായ ദിലീദ്‌, പത്മ, റെയില്‍വെ എ എസ്‌ ഐ ബിനോയ്‌കുര്യന്‍, പ്രമോദ്‌, സുധീര്‍ ബാബു, സുനീഷ്‌കുമാര്‍, ടി വിജേഷ്‌, ശ്രീകാന്ത്‌, അജീഷ്‌, രാമകൃഷ്‌ണന്‍, രാജേഷ്‌, സത്താര്‍ എന്നിവരും ഉണ്ടായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today