സമന്വയ വിദ്യഭ്യാസമാണ് പുതിയ കാലത്ത് ആവശ്യം: അബ്ദുല്‍ സലാം ദാരിമി

 ആലംപാടി നൂറുല്‍ ഇസ്ലാം വിമന്‍സ് കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്തു


ആലംപാടി:

പുതിയ കാലത്തെ വെല്ലുവിളികള്‍ അതിജയിക്കാനും ജീവിത വിശുദ്ധി കൈവരിക്കാനും സമന്വയ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് സമസ്ത മുശാവറ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.അബ്ദുല്‍ സലാം ദാരിമി ആലംപാടി പറഞ്ഞു. നൂറുല്‍ ഇസ്ലാം വിമന്‍സ് കോളേജ് (വഫിയ്യ) കെട്ടിടോദ്ഘാടന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോളജ് കെട്ടിടോല്‍ഘാടനം നൂറുല്‍ ഇസ്ലാം യതീംഖാന കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി നിര്‍വഹിച്ചു. ആക്ടിങ്ങ് പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംയുക്തജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട്, മുഹമ്മദ് ഖാസി, ഗള്‍ഫ് വ്യവസായി ഷാഹുല്‍ ഹമീദ്, സി.ബി.മുഹമ്മദ്, അബ്ദുല്ല ഹിറ്റാച്ചി സംസാരിച്ചു. യതീം ഖാന മനേജര്‍ എം.കെ.അബ്ദുല്‍ റഹ്‌മാന്‍ ഹാജി, നൂറുല്‍ ഇസ്ലാം യതീം ഖാന ദമാം കമ്മിറ്റി പ്രസിഡന്റ് ഖാസി അബ്ദുല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല ഹാജി, ഖജാഞ്ചി ഗോവ അബ്ദുല്ല ഹാജി, ആലംപാടി ജമാഅത്ത് ഖജാഞ്ചി ഹമീദ് മിഹ്‌റാജ്, നൂറുല്‍ ഇസ്ലാം വിമന്‍സ് കോളേജ് (വഫിയ) കോ-ഓഡിനേറ്റര്‍ അബു മുബാറക്ക് സംബന്ധിച്ചു.


നൂറുല്‍ ഇസ്ലാം യത്തീംഖാന കമ്മിറ്റി ജനറല്‍സെക്രട്ടറി കെ.സി.അബ്ദുല്‍റഹ്‌മാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അമീര്‍ ഖാസി നന്ദിയും


പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today