അജ്‍മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീന്‍ (49) ആണ് മരിച്ചത്.
അജ്‍മാനിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‍ച രാവിലെയായിരുന്നു അന്ത്യം.
ഫുജൈറയില്‍ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ് ട്രേഡിങ് എന്ന കമ്ബനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തുവരികയായിരുന്നു,പ്രവാസി യുവാവിനെ മക്കയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ തൃശൂര്‍ ചേലക്കര സ്വദേശി ആസിഫ് ആണ് മരിച്ചത്,മക്കയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
രണ്ട് മാസത്തെ അവധി കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് നാട്ടില്‍ നിന്ന് എത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അകത്ത് നിന്ന് പൂട്ടിയ വാതില്‍ പൊളിച്ചപ്പോള്‍ മരിച്ചു കിടക്കുകയായിരുന്നു.
സൗദിയില്‍ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജീസാനില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കന്‍പോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്ബലംകുന്ന് നെട്ടയം വടക്കുംകര വീട്ടില്‍ ശ്രീധരന്‍, ശാന്തമ്മ ദമ്ബതികളുടെ മകന്‍ സുദര്‍ശനന്റെ (57) മൃതദേഹമാണ് നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കരിച്ചത്
25 വര്‍ഷം മുമ്ബ് സൗദിയില്‍ എത്തിയ സുദര്‍ശനന്‍ സ്പോണ്‍സറോടൊപ്പം ജീസാന്‍ പച്ചക്കറി മാര്‍ക്കറ്റിലെ കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് നിയമലംഘനത്തിന് പൊലീസ് പിടിയിലായത്. തുടന്ന് ജയിലില്‍ അടച്ച് ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു. തുടര്‍ന്ന് ജീസാന്‍ സബിയ ജനറല്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൊല്ലം ഡി.സി.സി മുന്‍ അധ്യക്ഷ ബിന്ദുകൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസല്‍ കുളപ്പാടം എന്നിവര്‍ ഒ.ഐ.സി.സി ജീസാന്‍ കമ്മിറ്റിയെ ബന്ധപ്പെട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടുകയായിരുന്നു. വൈസ് പ്രസിഡന്‍റ് ഫൈസല്‍ കുറ്റ്യാടിയും സുദര്‍ശെന്റ ബന്ധുവായ മനോജ് കൃഷ്ണനും നാട്ടിലയക്കാനുള്ള ശ്രമങ്ങള്‍ നടത്തി. സ്പോണ്‍സര്‍ കൈയ്യൊഴിഞ്ഞതിനാല്‍ എംബാമിങ്ങിനും വിമാന ടിക്കറ്റിനും അടക്കമുള്ള ചെലവുകള്‍ക്ക് ആവശ്യമായ പണം നാട്ടില്‍നിന്നും എത്തിച്ചാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.