പോലീസിനെ ചീത്ത വിളിച്ചു, പരാതിക്കാരൻ അറസ്റ്റിൽ

 ബേഡകം: രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പരാതി പോലീസ് സ്റ്റേഷനിൽ വിളിച്ച് രമ്യമായി പരിഹരിച്ച് വിട്ടതിന് പിന്നാലെ പരാതിക്കാരൻ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പരാതി പരിഹരിച്ച പോലീസുകാരേയും എതിർകക്ഷികളേയും പര സ്യമായി ചീത്തവിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത തായി കേസ്.


ബന്തടുക്ക പുളിഞ്ചാൽ കൊച്ചിയ്ക്കൽ ഹൗസിൽ ജോർജിന്റെ മകൻ ജോയിജോർജിനെതിരെയാണ്(48) ബേഡകം എസ്ഐ എം.അരവിന്ദന്റെ പരാതിയിൽ കേസെടുത്തത്. കഴി ഞ്ഞദിവസം സ്റ്റേഷനിൽ വെച്ച് ജോയിജോർജ് നൽകിയ പരാ തിയിൽ പോലീസ് പരസ്പരം മധ്യസ്ഥ ചർച്ച നടത്തി പരി ഹരിച്ചിരുന്നു. ഇതുകഴിഞ്ഞ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോയശേഷമാണ് ജോയി ജോർജ് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ശല്ല്യമുണ്ടാക്കുംവിധം പോലീസിനേയും എതിർകക്ഷികളേയും ചീത്തവിളിച്ചത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്തശേഷം വിട്ട യക്കുകയുമായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today