ബദിയഡുക്ക: പനിപിടിച്ച് കിടക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 62 കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. പെര്‍ള ഇടിയടുക്കയിലെ ആലിക്കുഞ്ഞി(62)യെയാണ് ബദിയഡുക്ക എസ് ഐ വിനോദ്‌കുമാര്‍ അറസ്റ്റ് ചെയ്‌തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ക്വാര്‍ട്ടേഴ്‌സിലെ പൈപ്പ് നോക്കാന്‍ എത്തിയ പ്രതി അകത്ത് പനിപിടിച്ച് കിടക്കുകയായിരുന്ന പതിനഞ്ചുകാരിയെ ദേഹോപദ്രവം എല്‍പ്പിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ബന്ധുക്കള്‍ പുറത്ത് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞത്. ഉടന്‍ തന്നെ ബദിയഡുക്ക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 62 കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍
mynews
0