ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ കേസെടുത്തു

 ബേക്കല്‍: പെരിയാട്ടടുക്കം ദേശീയ പാതയോരത്തെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ കേസെടുത്തു. ഇന്നലെ രാത്രിയിലാണ്‌ സംഭവം. കളിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘചേതന കണ്ണംവയല്‍, ഗ്രീന്‍സ്റ്റാര്‍ കുണിയ ടീമംഗങ്ങളാണ്‌ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്‌. പൊലീസെത്തി പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും പിന്തിരിഞ്ഞില്ല.

സംഭവത്തില്‍ സാബിത്ത്‌, സലീത്ത്‌, ഷംനാദ്‌, നാസിം, അഫീല്‍, ശ്രീഹരി, രതീഷ്‌, മനു പ്രസാദ്‌ എന്നിവര്‍ക്കെതിരെ പൊലീസ്‌ സ്വമേധയാ കേസെടുത്തു


.

Previous Post Next Post
Kasaragod Today
Kasaragod Today